ക്ഷേമ പെൻഷനുകൾ : കേന്ദ്ര വിഹിതം ഇനി നേരിട്ട് കിട്ടും
വിവിധ ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം ഇനിമുതൽ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.വാർദ്ധക്യ, ഭിന്നശേഷി,വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതമാണ് ഇനി മുതൽ കേന്ദ്ര സർക്കാർ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ സംസ്ഥാന സർക്കാർ മുഖേന നൽകിയ പെൻഷനാണ് കേന്ദ്രം നേരിട്ട് നൽകാൻ പോവുന്നത്.പുതിയ സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ മുതൽ കേന്ദ്രം പരിഷ്‌ക്കാരം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.നിലവിൽ സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വൈകി നൽകിയിരുന്ന പെൻഷൻ തുക കേന്ദ്രമിനി കൃത്യമായി നൽകും.