എക്സ്റെ സ്ക്രീനേഴ്സിന്റെ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എക്സ്റെ സ്ക്രീനേഴ്സിന്റെ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളിൽ മുൻപരിചയമുള്ളവർക്കും 8ൽ തുടക്കക്കാർക്കും അപേക്ഷിക്കാം. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങൾക്കായാണ് ഒഴിവുകൾ മാറ്റി വച്ചിരിക്കുന്നത്.
പ്രായപരിധി : 01.01.2023 ന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം) ശമ്പളം: 25,000 (പ്രതിമാസ വേതനം). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.