പത്താം ക്ലാസ് യോഗ്യതയുണ്ടോ ? : കെ – സ്വിഫ്റ്റിൽ ഡ്രൈവറാവാം
കേരള സർക്കാർ സ്ഥാപനമായ കെ.എസ്.ആർ.ടി.സി കെ – സ്വിഫ്റ്റിന്റെ ഉടമസ്ഥത യിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവര്‍ കം കണ്ടക്ട്ടര്‍ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവർക്കാവും നിയമനം.കരാറിനൊപ്പം 30,000 (മുപ്പതിനായിരം രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല .
കൂടുതൽ വിവരങ്ങൾക്ക് : https://www.keralartc.com/