News and Notifications

Home » News and Notifications » തൊഴിൽ അന്വേഷകരാണോ ? : ഉടൻ അയച്ചോളൂ

തൊഴിൽ അന്വേഷകരാണോ ? : ഉടൻ അയച്ചോളൂ

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിനു കീഴിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 350 മൈനിങ് സിർദാർ, 55 ഡപ്യൂട്ടി സർവേയർ ഒഴിവുകളിലേക്ക് ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷ നൽകാം.

യോഗ്യത:

1. മൈനിങ് സിർദാർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി): പത്താം ക്ലാസ് ജയം, ഡിജിഎംഎസ് ധൻബാദ് നൽകുന്ന മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted), ഫസ്റ്റ് എയ്ഡ് & ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ പത്താം ക്ലാസ് ജയം, 3 വർഷ മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഡിജിഎംഎസിന്റെ ഓവർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted) / തത്തുല്യം, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്.

2.ഡപ്യൂട്ടി സർവേയർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി): പത്താം ക്ലാസ് ജയം, ഡിജിഎംഎസിന്റെ സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി .

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. ശമ്പളം: 31,852 രൂപ

പ്രായം: 18-30. അർഹർക്ക് ഇളവ്. അപേ ക്ഷാ ഫീസ്: 1180 രൂപ.  പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കോൾ ഇന്ത്യയിലെയും സബ്സിഡിയറി കമ്പനികളിലെയും ജീവനക്കാർ എന്നിവർ ഫീസ് നൽകേണ്ടതില്ല.  കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം : www.secl-cil.in