അഗ്നിവീർ റിക്രൂട്ട്മെന്റ് : കാതലായ മാറ്റവുമായി കരസേന
ഇന്ത്യൻ സൈന്യത്തിലേക്ക് യുവാക്കൾക്ക് അവസരം നൽകുന്ന അഗ്നിവീർ പ്രവേശന പ്രക്രിയയിൽ കാതലായ മാറ്റവുമായി കരസേന.റിക്രൂട്ട്മെന്റിന്റെ ഭാഗമായ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തിയ ശേഷമാവും, ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തുക. മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പുതിയ വിജ്ഞാപനം കരസേന പ്രസിദ്ധീകരിച്ചു.2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് പുതിയ റിക്രൂട്ട്മെന്റ് രീതി ബാധകമാവും. റിക്രൂട്ട്മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കരസേന ഈയൊരു നടപടിയിലേക്ക് നീങ്ങിയത്.കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിന് വൻ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.