കേരളാ പോലീസ് വിളിക്കുന്നു : നിരവധി അവസരങ്ങൾ
കേരളാ പോലീസില്‍ ചേരാൻ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം.ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുളള നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനമിറക്കി. (കാറ്റഗറി നമ്പർ: 537/2022). വിദ്യാഭ്യാസ യോഗ്യത : ഹയർസെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. പ്രായപരിധി : 18 – 26 ( 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം ) ശാരീരിക ക്ഷമത : ഉയരം – 168 സെ.മീ, നെഞ്ചളവ് 81 -86 സെ.മീ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 18/01/2023. പി. എസ്. സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പി. എസ്.സി വെബ്സൈറ്റ് സന്ദർശിക്കാം.