സെൻട്രൽ റിസർവ് പോലീസ് വിളിക്കുന്നു : ഉടൻ അപേക്ഷിക്കാം
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്റ്റെനോ (143 ഒഴിവ്), ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ (1315 ഒഴിവ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.crpf.gov.inൽ ലഭ്യമാണ്. ജനുവരി നാലുമുതൽ 25വരെ അപേക്ഷിക്കാം.പുരുഷന്മാർക്കുംവനിതകൾക്കും അവസരമുണ്ട്. ശമ്പളം: എ.എസ്.ഐ സ്റ്റെനോ(29,200 -92,300 രൂപ). ഹെഡ് കോൺസ്റ്റബിൾ (25,500 -81,100). യോഗ്യത: പ്ലസ് ടു. പ്രായം: 18-25. നിയമാനുസൃത ഇളവുണ്ട്. ശാരീരിക ക്ഷമതയുണ്ടാകണം. അപേക്ഷ ഫീസ് 100 രൂപയാണ്. വനിതകൾ,വിമുക്ത ഭടന്മാർ, എസ്.സി, എസ്.ടി വിഭാഗക്കാർ എന്നിവർ ഫീസ് നൽകേണ്ടതില്ല.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, ശാരീരികക്ഷമത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ,കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.പരീക്ഷയുടെ വിശദാംശങ്ങൾ അറിയാൻ വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനം നോക്കാം.