കേന്ദ്ര സർക്കാർ ക്ഷണിക്കുന്നു : 243 ഒഴിവുകളുണ്ട്
കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ കക്രപാർ ഗുജറാത്ത് സൈറ്റിൽ 243 ഒഴിവുകളുണ്ട്.ജനുവരി 5 വരെ ഓൺലൈനായി അപേക്ഷ നൽകാം. അവസരങ്ങൾ: സയന്റിഫിക് അസിസ്റ്റന്റ് (സേഫ്റ്റി, സിവിൽ), സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിക്കൽ, കെമിസ്ട്രി, ഫിസിക്സ്), സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (പ്ലാന്റ് ഒാപ്പറേറ്റർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, വെൽഡർ, മെഷിനിസ്റ്റ്, ടർണർ, എസി മെക്കാനിക്), നഴ്സ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ്, സ്റ്റെനോ. കൂടുതൽ വിവരങ്ങൾക്ക് www.npcilcareers.co.in എന്ന website സന്ദർശിക്കാം.