കരകൗശലക്കാർക്ക് സന്തോഷ വാർത്ത : തൊഴിലുപകരണങ്ങൾ വാങ്ങാൻ ഗ്രാന്റ്
പിന്നോക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധർ, കൈപ്പണിക്കാർ , അവിദഗ്ദ്ധത്തൊഴിലാളികൾ എന്നിവർക്ക് ആധുനിക തൊഴിൽ ഉപകരണങ്ങൾ വാങ്ങുന്നതുനുളള ധനസഹായം നൽകുന്നു.
പരമ്പരാഗത കരകൌശല വിദഗ്ദർക്കുള്ള ടൂൾ കിറ്റ് ഗ്രാന്റ് പദ്ധതി പ്രകാരമാണ് സഹായം.
ലഭിക്കുന്ന സഹായം, സേവനം, പരിശീലനം അടക്കം പരമാവധി 25000/- രൂപ ഗ്രാന്റ് ആയി അനുവദിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയാണ്വരുമാന പരിധി. പിന്നോക്ക സമുദായങ്ങളിൽപ്പെട്ട പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്ന സമുദായക്കാർക്കാണ് സഹായം.കൂടുതൽ വിവരങ്ങൾക്കുംഅപേക്ഷാ ഫോറത്തിനുമായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bcdd.kerala.gov.in/wp-content/uploads/2018/11/8-01-1.pdf