News and Notifications

Home » News and Notifications » വിദ്യാർത്ഥികൾക്കായി ഡെയറി ക്വിസ് മൽസരം

വിദ്യാർത്ഥികൾക്കായി ഡെയറി ക്വിസ് മൽസരം

ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് വെറ്ററിനറി സർവകലാശാല, വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജിയുമായി സഹകരിച്ച് ഡെയറി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ  (CDSTGA) ആഭിമുഖ്യത്തിൽ  കേരളത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ഡെയറി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2022 നവംബർ 21ന്  മണ്ണുത്തിയിലാണ് ഡെയറി മേഖലയുമായി ബന്ധപ്പെട്ട ക്വിസ് നടത്തുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ 10000 രൂപയുടെ സമ്മാനങ്ങൾ.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: 2022  നവംബർ 16
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ രണ്ടു പേരടങ്ങുന്ന ടീമായി സ്കൂൾ മുഖാന്തിരം താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9746045960. ഇ–മെയിൽ: cdstgakerala@gmail.com‌