വിള നാശ നഷ്ടപരിഹാരത്തിന് ഇനി ഓൺലൈൻ സംവിധാനവും
വിള ഇന്‍ഷുറന്‍സ് പ്രമീയം കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യം സജ്ജമായി.കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ AIMS പോര്‍ട്ടല്‍ (www.aims.kerala.gov.in) വഴിയാണ് ഓണ്‍ലൈനായി പ്രീമിയം തുക അടയ്ക്കുന്നതിനുള്ള സൗകര്യം തയാറാക്കിയിരിക്കുന്നത്.ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, UPI സൗകര്യങ്ങള്‍ എന്നിവ വഴി പ്രീമിയം തുക അടക്കാം.
പ്രകൃതിക്ഷോഭം, വന്യമൃഗങ്ങളുടെ ആക്രമണം, നെല്‍കൃഷിയുടെ രോഗ കീടബാധ എന്നിവ വഴിയുള്ള വിളനാശത്തിനുളള നഷ്ടപരിഹാരത്തിന് ഇതു വഴി അപേക്ഷ സമര്‍പ്പിക്കാം. നാശമുണ്ടായി 15 ദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.