മത്സര പരീക്ഷാ പരിശീലനത്തിനായി ഇതാ ‘നയാ സവേറ’
വിവിധ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫീ റീ ഇംപേഴ്‌സ്‌മെന്റ് നൽകുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ‘നയാ സവേറ’.
യു.പി.എസ്.സി. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളുടെ എന്‍ട്രന്‍സ് എക്‌സാമിനും സിവില്‍ സര്‍വ്വീസിന്റെ റസിഡന്‍ഷ്യല്‍ എക്‌സാമിനുമായി ഒരു ലക്ഷം രൂപ വരെ വിദ്യാർത്ഥികൾക്ക് ലഭിക്കും.
9 മാസത്തെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കാണ് ഇതു ലഭ്യമാകുന്നത്.
ആറുമാസ ദൈര്‍ഘമുള്ള കോഴ്‌സുകള്‍ക്ക് ഗ്രൂപ്പ് എ സര്‍വിസ് കോച്ചിങ്ങിനായി 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കും.
ഗ്രൂപ്പ് ബി എക്‌സാമിനേഷന്‍ ഉള്ള കോമ്പറ്റീറ്റീവ് എക്‌സാമിനേഷന്‍ 25000 മുതല്‍ 50,000 രൂപ വരെയും; ഗ്രൂപ്പ് സി സര്‍വിസുകള്‍ കോംപറ്റീഷന്‍ എക്‌സാമിനേഷന് 20,000 രൂപ വരെയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
www.minorityaffairs.gov.in