പോസ്റ്റ് ഓഫീസിൻ്റെ സൂപ്പർഹിറ്റ് പദ്ധതി
മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷിതത്വം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം’ (എസ്‌സിഎസ്എസ്) എന്ന പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്.
പ്രായം : 60 വയസോ അതിൽ കൂടുതലോ.വോളണ്ടറി റിട്ടയർമെന്റ് സ്കീം (വിആർഎസ്) തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്.
അക്കൗണ്ട് : പങ്കാളിയുമായി ജോയിൻ്റായും ഈ അക്കൗണ്ട് തുറന്ന് ഇരുവർക്കും ഈ പദ്ധതിയുടെ പ്രയോജനം നേടാവുന്നതാണ്.
നിക്ഷേപം : കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം തുടങ്ങാവുന്നതാണ്. ആയിരത്തിൻ്റെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം.
വരുമാനം : പദ്ധതിയിലൂടെ എല്ലാ മാസവും അല്ലെങ്കിൽ എല്ലാ പാദങ്ങളിലും പലിശ ലഭിക്കും. ഇത് പ്രതിമാസ ചെലവുകൾ കണ്ടെത്തുന്നത് എളുപ്പമാക്കും.
അക്കൗണ്ട് തുറക്കാം :മുതിർന്ന പൗരന്മാർക്ക് ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി അവരുടെ എസ്‌സിഎസ്എസ് അക്കൗണ്ട് തുറക്കാം.