കുട്ടികൾക്കായി ഒരു പ്രത്യേക നിക്ഷേപ പദ്ധതി
കുട്ടികൾക്ക് സ്ഥിരമായ സാമ്പത്തിക ഭാവി ഉറപ്പാക്കാനായി സർക്കാർ ആവിഷ്ക്കരിച്ച നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) വാത്സല്യയിൽ അംഗമാവാം.
പദ്ധതി പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് നിക്ഷേപം ആരംഭിയ്ക്കാനാവും.
എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ ഇതുവരെ 18നും 70നും ഇടയിലുള്ള പ്രായം നിർബന്ധമായിരുന്നെങ്കിൽ, ഇപ്പോൾ 18 വയസിന് താഴെയുള്ളവരുടെ പേരിലും എൻ.പി.എസ് വാത്സല്യയിൽ അക്കൗണ്ട് തുറക്കാൻ സാധിയ്ക്കും.
കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറന്ന് അവർക്ക് 18 വയസ് തികയുന്നത് വരെ, പ്രതിമാസമോ പ്രതിവർഷമോ എന്ന കണക്കിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ മാതാപിതാക്കൾക്ക് സാധിയ്ക്കും.
ഒരു എൻ.പി.എസ് വാത്സല്യയിൽ പ്രതിമാസം കുറഞ്ഞത് 500 രൂപയോ വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയോ നിക്ഷേപിക്കാൻ കഴിയും.കുട്ടിക്ക് 18 വയസ് തികയുമ്പോൾ പണം മുഴുവനും പിൻവലിയ്ക്കുകയോ,
60 വയസിന് ശേഷം പെൻഷനായി വാങ്ങുകയോ ചെയ്യാം.
പ്രതിമാസം 5,000 രൂപ നിഷേപിക്കുന്ന ഒരു കുട്ടിയ്ക്ക് 18 വയസാകുമ്പോൾ മൊത്തം നിക്ഷേപം 10.80 ലക്ഷം രൂപയാകുമെന്ന് കണക്കുകൾ സൂചിപ്പിയ്ക്കുന്നു .