മഹിള സമ്മാൻ നിക്ഷേപ പദ്ധതിയിൽ അംഗമാവാൻ അവസരം
പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കുമായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതിയിൽ 2025 മാർച്ച് 31 വരെ അംഗങ്ങളാവാൻ അവസരം.
7.5 ശതമാനം വാർഷിക പലിശ നിരക്കിൽ ഹ്രസ്വകാലത്തേയ്ക്ക് പദ്ധതി വഴി നിക്ഷേപം നടത്താം.
സവിശേഷതകൾ :
1.പ്രായമോ തൊഴിലോ പരിഗണിയ്ക്കാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയിൽ നിക്ഷേപിയ്ക്കാം.
2.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണെങ്കിൽ കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് എടുക്കാം.
നിക്ഷേപം : കുറഞ്ഞത് 1000 രൂപയോ 100 രൂപയുടെ ഗുണിതങ്ങളായോ പരമാവധി രണ്ടുലക്ഷം രൂപ ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളിലോ നിക്ഷേപിക്കാം.
തുടർന്നുള്ള നിക്ഷേപം അനുവദിക്കില്ല.
അക്കൗണ്ട് തുടങ്ങിയ തീയതി മുതൽ രണ്ട് വർഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി.
നിലവിലെ നിരക്കായ 7.5 ശതമാനം പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുക.
ആറുമാസം പൂർത്തിയായ അക്കൗണ്ടുകൾക്ക് 5.5 ശതമാനം പലിശ നിരക്കിൽ കാലാവധിയ്ക്ക് മുമ്പ് തുക പൂർണമായും പിൻവലിക്കാവുന്നതാണ്.
ചികിത്സയ്ക്കായി 7.5 ശതമാനം പലിശനിരക്കിൽ കാലാവധിയ്ക്ക് മുമ്പ് തുക പൂർണമായും പിൻവലിക്കാൻ കഴിയും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റോഫീസിനെ സമീപിക്കാം