News and Notifications

Home » News and Notifications » ആദായകരമായി ആടും പന്നിയും വളര്‍ത്താം : സബ്‌സിഡി തരാൻ കേന്ദ്രസർക്കാറുണ്ട്

ആദായകരമായി ആടും പന്നിയും വളര്‍ത്താം : സബ്‌സിഡി തരാൻ കേന്ദ്രസർക്കാറുണ്ട്

നിങ്ങൾക്ക് അപേക്ഷിക്കാം : വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ,ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ.

മാനദണ്ഡം : പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പത്തുശതമാനം തുക സംരംഭകരുടെ പക്കൽ വേണം.

ധന വിതരണം : ദേശീയ കന്നുകാലി മിഷൻ പണം നൽകും. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല.

ആട് വളർത്തലിനുള്ള സബ്സിഡി :

  • 100 പെണ്ണാട്, അഞ്ച് മുട്ടനാട് – 10 ലക്ഷം
  • 200 പെണ്ണാട്, 10 മുട്ടനാട് – 20 ലക്ഷം
  • 300 പെണ്ണാട്, 15 മുട്ടനാട് – 30 ലക്ഷം
  • 400 പെണ്ണാട്,20 മുട്ടനാട് – 40 ലക്ഷം
  • 500 പെണ്ണാട്, 25 മുട്ടനാട് – 50 ലക്ഷം

കോഴി വളർത്തലിനുള്ള സബ്സിഡി :

1,000 പിടക്കോഴി,100 പൂവൻകോഴി – 25 ലക്ഷം.

പന്നി വളർത്തൽ സബ്സിഡി

  • 50 പെൺപന്നി, 5 ആൺപന്നി – 15 ലക്ഷം
  • 100 പെൺപന്നി, 10 ആൺപന്നി – 30 ലക്ഷം.

*തീറ്റപ്പുൽ സംസ്കരണത്തിനും പണം കിട്ടും.

ആവശ്യമായ രേഖകൾ :

  • ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്.
  • മേൽവിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, കറന്റ് ബിൽ തുടങ്ങിയവ നൽകാം.
  • ഫോട്ടോ, ചെക്കും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്,വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ :
    www.nlm.udyamimitra.in

കൂടുതൽ വിവരങ്ങൾക്ക് : കെ.എൽ.ഡി. ബോർഡിന്റെ തിരുവനന്തപുരം ഓഫീസിലേക്കു വിളിക്കാം :
0471 – 2449138