News and Notifications

Home » News and Notifications » തപാൽ വകുപ്പിന്റെ ഇൻഷൂറൻസ് പദ്ധതിയിൽ ജൂലൈ 30 വരെ അപേക്ഷിക്കാം

തപാൽ വകുപ്പിന്റെ ഇൻഷൂറൻസ് പദ്ധതിയിൽ ജൂലൈ 30 വരെ അപേക്ഷിക്കാം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സഹായകരമായ തപാൽ വകുപ്പിന്റെ ഇൻഷൂറൻസ് പരിരക്ഷ പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ (ഐപിപിബി) അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതിയിൽ തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷ ഉറപ്പു നൽകുന്നുണ്ട്. റോഡപകടം, തീപ്പൊള്ളൽ, വഴുതി വീഴൽ,പാമ്പു കടിയേൽക്കൽ തുടങ്ങിയ അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്.

പദ്ധതിയിൽ അംഗമാവാൻ :

തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഐ.പി.പി.ബി അക്കൗണ്ട് തുടങ്ങി തൊഴിലാളികൾക്കു പദ്ധതിയിൽ അംഗമാകാം. 200 രൂപ മാത്രമേ ചെലവുള്ളൂ. ആധാർ കാർഡും ഒടിപി ലഭിക്കാൻ മൊബൈൽ ഫോൺ നിർബന്ധമായും കൈയിലുണ്ടാവണം.