News and Notifications

Home » News and Notifications » ഒക്ടോബര്‍ ഒന്നു മുതല്‍ പിപിഎഫ് നിയമങ്ങള്‍ മാറും

ഒക്ടോബര്‍ ഒന്നു മുതല്‍ പിപിഎഫ് നിയമങ്ങള്‍ മാറും

2024 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടുകള്‍ക്കായുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി.

1.പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പി.പി.എഫ് പലിശ :

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിനുള്ള പലിശ നിരക്കു തന്നെയാവും പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടുകള്‍ക്ക് 18 വയസ്സ് വരെ ബാധകമാവുക. അതിനുശേഷം സാധാരണ പിപിഎഫ് നിരക്കുകള്‍ ലഭിക്കും.

എന്നാൽ, പ്രായപൂര്‍ത്തിയാകാത്തയാള്‍ പ്രായപൂര്‍ത്തിയായ തീയതി മുതല്‍ സ്വന്തം അക്കൗണ്ട് തുറക്കാന്‍ യോഗ്യത നേടുമ്പോള്‍, മെച്യൂരിറ്റി കാലയളവ് കണക്കാക്കും.

2.ഒന്നിലധികം പിപിഎഫ് അക്കൗണ്ട് :
ഒരാൾക്ക് ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, പ്രാഥമിക അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കും.
പ്രൈമറി അക്കൗണ്ട് ബാലന്‍സ് ബാധകമായ നിക്ഷേപ പരിധിക്ക് താഴെയാണെങ്കില്‍, രണ്ടാമത്തെ അക്കൗണ്ടിന്‍റെ ബാലന്‍സ് അതുമായി കൂട്ടിച്ചേര്‍ക്കപ്പെടും.
പ്രാഥമിക അക്കൗണ്ടിന് നിലവിലുള്ള പലിശ നിരക്ക് തുടര്‍ന്നും ലഭിക്കുമ്പോള്‍ രണ്ടാമത്തെ അക്കൗണ്ടിന്‍റെ അധിക ബാലന്‍സിന് പലിശ ഉണ്ടായിരിക്കില്ല.
പ്രാഥമിക അക്കൗണ്ടിനും രണ്ടാമത്തെ അക്കൗണ്ടിനും പുറമെ മറ്റ് അക്കൗണ്ടുകള്‍ക്ക് പലിശ ലഭിക്കുകയുമില്ല.

3.എന്‍.ആര്‍.ഐകളുടെ പിപിഎഫ് അക്കൗണ്ട്
ഫോറം എച്ച് ഉള്ള എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് 2024 സെപ്റ്റംബര്‍ 30 വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിനുള്ള പലിശ ലഭിക്കും, അതിനുശേഷം പലിശ ഉണ്ടായിരിക്കില്ല.